പരാതിക്കാരിയായ സ്ത്രീക്കെതിരായ നടപടികൾ അവസാനിപ്പിച്ചു
Friday, September 20, 2019 12:16 AM IST
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കെതിരേ പീഡന പരാതി നൽകിയ സ്ത്രീക്കെതിരായ വഞ്ചനാ കേസിലെ നടപടികൾ ഡൽഹി കോടതി അവസാനിപ്പിച്ചു.
ഡൽഹി പട്യാല ഹൗസ് ചീഫ് മെട്രോപൊളീറ്റൻ മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് സ്ത്രീക്കെതിരേ പരാതി നൽകിയ ഹരിയാന സ്വദേശി നവീൻ കുമാർ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ചീഫ് മെട്രോപൊളീറ്റൻ മജിസ്ട്രേറ്റ് തീരുമാനമെടുത്തത്.