ഹൗഡി മോദി: രൂക്ഷവിമർശനവുമായി രാഹുൽ
Saturday, September 21, 2019 1:07 AM IST
ന്യൂഡൽഹി: യുഎസിലെ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനഭാഗമായുള്ള ‘ഹൗഡി മോദി’യെ രാജ്യത്തിന്റെ സാന്പത്തിക പ്രതിസന്ധിയുമായി കൂട്ടിയിണക്കി രാഹുലിന്റെ രൂക്ഷവിമർശനം. പരിപാടിയിൽ ഓഹരിവിപണിയിലെ കുതിപ്പിനായി പ്രധാനമന്ത്രി എന്താണു ചെയ്യുക എന്നത് അതിശയിപ്പിക്കുന്നതാണ്.
1.45 ലക്ഷം കോടിരൂപ ചെലവഴിച്ചുള്ള പരിപാടി ലോകത്തിലെ ഏറ്റവും ചെലവേറിയ സമ്മേളനമാണ്. എന്നാൽ രാജ്യത്തിന്റെ സാന്പത്തിക പ്രതിസന്ധിക്ക് ഇതൊന്നും പരിഹാരമാകില്ലെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ സാന്പത്തികവളർച്ച ആറുവർഷത്തെ ഏറ്റവും താഴ്ന്നനിരിക്കിലും തൊഴിലില്ലായ്മ 45 വർഷത്തിനിടെയിലെ ഏറ്റവും മോശം നിലവാരത്തിലും എത്തിയ സാഹചര്യത്തിൽ കോർപറേറ്റ് നികുതി പത്തുശതമാനത്തോളം വെട്ടിക്കുറച്ച സാഹചര്യത്തിലാണ് രാഹുലിന്റെ വിമർശനം.