ബിഹാറിൽ സാമുദായിക സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
Saturday, October 12, 2019 12:26 AM IST
ജെ​​​ഹാ​​​നാ​​​ബാ​​​ദ് (ബി​​​ഹാ​​​ർ): മ​​​ധ്യ​​​ബി​​​ഹാ​​​റി​​​ലെ ജെ​​ഹാ​​നാ​​ബാ​​ദ് ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ സാ​​​മു​​​ദാ​​​യി​​​ക സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ദു​​​ർ​​​ഗാ​​​ദേ​​​വി​​​യു​​​ടെ വി​​​ഗ്ര​​​ഹം വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഘോ​​​ഷ​​​യാ​​​ത്ര​​​യ്ക്കി​​​ടെ ഇ​​​രു സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു. സം​​​ഘ​​​ർ​​​ഷ​​​മേ​​​ഖ​​​ല​​​യാ​​​യ ജ​​​ക്ക​​​ർ​​​ഗ​​​ഞ്ചി​​​ൽ​​​നി​​​ന്ന് 12 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യും പോ​​​ലീ​​​സി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ചി​​​ല വീ​​​ടു​​​ക​​​ളി​​​ൽ​​​നി​​​ന്ന് വാ​​​ളു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​യു​​​ധ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്ത​​​താ​​​യും ജി​​​ല്ലാ മ​​​ജി​​​സ്ട്രേ​​​റ്റ് അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.