ആം ആദ്മി നേതാവ് അൽക്ക ലംബ വീണ്ടും കോണ്‍ഗ്രസിൽ
Sunday, October 13, 2019 12:52 AM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടി മുൻ നേതാവും ചാന്ദ്നി ചൗക്ക് എംഎൽഎയുമായ അൽക്ക ലംബ കോണ്‍ഗ്രസിൽ ചേർന്നു. ഡൽഹിയുടെ ചുമതലയുള്ള എഐസിസി നേതാവ് പി.സി. ചാക്കോയുടെ സാന്നിധ്യത്തിലായിരുന്നു അൽക്ക ലംബയുടെ പാർട്ടി പ്രവേശനം. കോണ്‍ഗ്രസിൽ ചേർന്ന അൽക്ക പ്രാഥമികാംഗത്വം എടുത്ത് അഞ്ചു രൂപയുടെ രസീത് കൈപ്പറ്റിയെന്ന് ട്വീറ്റ് ചെയ്തു. തുടർന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും അൽക്ക ലംബ കൂടിക്കാഴ്ച നടത്തി.