നാലു ഹോക്കിതാരങ്ങൾ വാഹനാപകടത്തിൽ മരിച്ചു
Tuesday, October 15, 2019 12:22 AM IST
ഹോഷംഗബാദ്: മധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ നാലു ഹോക്കിതാരങ്ങൾ മരിച്ചു. ഷാനവാസ് ഹുസൈൻ, ആദർശ് ഹർദുവ, ആശിഷ് ലാൽ, അനികേത് വരുൺ എന്നിവരാണു മരിച്ചത്. മൂന്നു പേർക്കു പരിക്കേറ്റു. ഹോഷംഗബാദിൽ ധ്യാൻ ചന്ദ് ട്രോഫി മത്സരത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ഹോക്കിതാരങ്ങൾ സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ചായിരുന്നു അപകടം.