പശുസംരക്ഷണത്തിൽ വീഴ്ച; യുപിയിൽ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് സ്പെൻഷൻ
Tuesday, October 15, 2019 12:22 AM IST
ലക്നോ: ഉത്തർപ്രദേശിൽ ഗോ സംരക്ഷണത്തിൽ വീഴ്ചവരുത്തിയതിൽ ജില്ലാ കളക്ടർ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മഹാരാജ്ഗഞ്ച് ജില്ലാ കളക്ടർ അമർനാഥ് ഉപാധ്യായ, നിച്ലൗലിലെ മുൻ എസ്ഡിഎം ദേവേന്ദ്രകുമാർ, ഇപ്പോഴത്തെ എസ്ഡിഎം സത്യം മിശ്ര, മഹാരാജ്ഗഞ്ച് ചീഫ് വെറ്ററിനറി ഓഫീസർ രാജീവ് ഉപാധ്യായ, നിച്ലൗൽ ഡെപ്യൂട്ടി ചീഫ് വെറ്ററിനറി ഓഫീസർ വി.കെ. മൗര്യ എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറി ആർ.കെ. തിവാരി പത്ര സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.