രാജീവ് ഗാന്ധി വധം ന്യായീകരിച്ച സീമാനെതിരേ പ്രതിഷേധം
Tuesday, October 15, 2019 12:22 AM IST
ചെന്നൈ: രാജീവ് ഗാന്ധി വധം ന്യായീകരിച്ചു സംസാരിച്ച നാം തമിഴർ കക്ഷി നേതാവ് സീമാനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് തമിഴ്നാട് കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പു നടക്കുന്ന വിക്രവന്ദിയിൽ പ്രചാരണത്തിനിടെയാണ് സീമാൻ വിവാദ പരാമർശം നടത്തിയത്.
ശ്രീലങ്കയിലേക്ക് സമാധാന സേനയെ അയച്ച രാജീവ് ഗാന്ധിയുടെ തീരുമാനത്തെയും സീമാൻ വിമർശിച്ചു. സീമാനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അളഗിരി, ലോക്സഭാ എംപി തിരുനാവുക്കരശർ എന്നിവർ ആവശ്യപ്പെട്ടു.