ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ആദ്യമായി വിദേശ അഭ്യാസത്തിന്
Friday, October 18, 2019 12:45 AM IST
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കുന്തമുനയായ യുദ്ധവിമാനം മിഗ് 29 അഭ്യാസത്തിനായി ആദ്യമായി വിദേശത്തേക്കു പറക്കുന്നു. റോയൽ എയർ ഫോഴ്സ് ഒമാനൊപ്പമാണ് (ആർഎഎഫ്ഒ) മിഗ് 29 അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്.
ഈസ്റ്റേൺ ബ്രിഡ്ജിന്റെ അഞ്ചാം സംയുക്ത വ്യോമസേനാ അഭ്യാസത്തിന്റെ ഭാഗമായാണ് ഒമാനിലെ മാസിറ എയർ ബേസിൽ അഭ്യാസപ്രകടനങ്ങൾ. 26 നാണ് അഭ്യാസപ്രകടനങ്ങൾ സമാപിക്കുക.