ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മരണം രണ്ടായി
Saturday, November 9, 2019 12:36 AM IST
ശ്രീനഗർ: കാഷ്മീർ തലസ്ഥാനമായ ശ്രീനഗറിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ മരണം രണ്ടായി. ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഫയാസ് അഹമ്മദ് ഖാൻ ഇന്നലെ മരിച്ചു. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ റിങ്കു സിംഗ് എന്നയാൾ കൊല്ലപ്പെട്ടിരുന്നു. മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരടക്കം 35 പേർക്ക് പരിക്കേറ്റിരുന്നു.