കാഷ്മീരിൽ ജവാനു വീരമൃത്യു
Saturday, November 9, 2019 12:36 AM IST
ജമ്മു: നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാൻ വീരമൃത്യു വരിച്ചു. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി സെക്ടറിലായിരുന്നു ആക്രമണത്തിൽ സിപ്പോയി രാഹുൽ ഭൈരു സുൽഗേക്കർ(21) കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. കർണാടക സ്വദേശിയാണ് രാഹുൽ. പാക് സൈന്യത്തിന്റെ പിന്തുണയോടെയായിരുന്നു ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്.