ഡൽഹി സംഘർഷം: ഇരുകൂട്ടരെയും കുറ്റപ്പെടുത്തി സുപ്രീംകോടതി
Saturday, November 9, 2019 1:07 AM IST
ന്യൂഡൽഹി: ഡൽഹി തീസ് ഹസാരി കോടതി വളപ്പിൽ അഭിഭാഷകരും പോലീസുകാരും ഏറ്റുമുട്ടിയ സംഭവത്തിൽ ഒരു വിഭാഗത്തെ മാത്രമായി കുറ്റപ്പെടുത്താനാകില്ലെന്നു സുപ്രീംകോടതി ഇന്നലെ ചൂണ്ടിക്കാട്ടി. ഇരുകൈകളും കൂട്ടിയടിക്കാതെ ശബ്ദമുണ്ടാകില്ല. ഇരുപക്ഷത്തും കുഴപ്പമുണ്ട്. കൂടുതലൊന്നും പറയുന്നില്ലെന്നും സുപ്രീംകോടതി പ്രതികരിച്ചു.
സുപ്രീംകോടതിയുടെ മൗനത്തിനു പ്രത്യേക കാരണമുണ്ട്. തങ്ങൾ കുറ്റക്കാരല്ലെന്ന് ആർക്കും അവകാശപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിഷയം രണ്ടു ദിവസത്തിനുള്ളിൽ പരിഹരിക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി.