വസ്തുതകൾക്കുമേലുള്ള വിശ്വാസത്തിന്റെ വിജയം: ഒവൈസി
Sunday, November 10, 2019 2:09 AM IST
ഹൈദരാബാദ്: വസ്തുതകൾക്കുമേൽ വിശ്വാസം നേടിയ വിജയമാണു അയോധ്യ ഭൂമിതർക്ക കേസിലെ സുപ്രീംകോടതി വിധിയെന്ന് എഐഎംഐഎം പ്രസിഡന്റ് അസസുദ്ദീൻ ഒവൈസി. മസ്ജിദ് പണിയാൻ ഭൂമി എന്ന വാഗ്ദാനം നിരസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിധി നിരാശപ്പെടുത്തുന്നതാണെന്നു പറഞ്ഞ ഒവാൈസി നിയമപരമായ അവകാശത്തിനുവേണ്ടിയാണ് മുസ്ലിം വിഭാഗം പോരാടിയതെന്നും ഒരു ഭാഗത്തുനിന്നും സംഭാവന വേണ്ടെന്നും പറഞ്ഞു. എങ്കിലും ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ തീരുമാനത്തിനൊപ്പം നിൽക്കും.
1992 ൽ ബാബറി മസ്ജിദ് തകർത്ത അതേയാളുകളോടു തന്നെ ട്രെസ്റ്റ് രൂപീകരിച്ച് ക്ഷേത്രം നിർമിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഒവൈസി കുറ്റപ്പെടുത്തി.