ശിവസേന പ്രതിപക്ഷ നിരയിൽ
Monday, November 18, 2019 12:23 AM IST
ന്യൂഡൽഹി: പതിറ്റാണ്ടുകൾ നീണ്ട ബിജെപി ബന്ധം ഉപേക്ഷിച്ച ശിവസേന പാർലമെന്റിന്റെ ഇരുസഭകളിലും ഇനി പ്രതിപക്ഷ നിരയിൽ. മഹാരാഷ്ട്രയിലെ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട പടലപിണക്കത്തെത്തുടർന്ന് എൻഡിഎയിൽനിന്നു പിന്മാറിയ ശിവസേനയുടെ പ്രതിനിധികൾക്കു പാർലമെന്റിലെ പ്രതിപക്ഷനിരയിൽ സീറ്റ് അനുവദിച്ചു.
മന്ത്രിസഭയിലെ പാർട്ടിയുടെ ഏക പ്രതിനിധി അരവിന്ദ് സാവന്ത് കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ശിവസേനയ്ക്കുപ്രതിപക്ഷനിരയിൽ സീറ്റ് അനുവദിക്കുന്നതു സ്വാഭാവികമാണെന്നു പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.രാജ്യസഭയിലെ മൂന്നു ശിവസേനാ എംപിമാർക്കും പ്രതിപക്ഷനിരയിൽ ഇതിനകം സീറ്റ് നൽകിക്കഴിഞ്ഞു.