സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞു, സൈനികരടക്കം ആറു മരണം
Tuesday, November 19, 2019 1:09 AM IST
ന്യൂഡൽഹി: വടക്കൻ സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് നാലു സൈനികർ ഉൾപ്പെടെ ആറു പേർ മരിച്ചു. മരിച്ചവരിൽ നാട്ടുകാരായ രണ്ടു പോർട്ടർമാരും ഉൾപ്പെടുന്നു.
ഡോഗ്ര റെജിമെന്റിലെ ആറു സൈനികരും രണ്ടു പോർട്ടർമാരും ഉൾപ്പെടെയുള്ള സംഘം ഒരു പോസ്റ്റിൽനിന്ന് മറ്റൊരു പോസ്റ്റിലേക്കു പോകവേയായിരുന്നു അപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണു അപകടം. പട്രോളിംഗ് നടത്തുന്നതിനിടെയാണു സൈനികർ അപകടത്തിൽപ്പെട്ടതെന്നാണു സൂചന.