കർണാടകയിൽ സജീവ് ജോസഫ് നിരീക്ഷകൻ
Wednesday, November 20, 2019 12:43 AM IST
ന്യൂഡൽഹി: കർണാടക ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എഐസിസി നിരീക്ഷകരെ നിയമിച്ചതായി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. മുൻ കേന്ദ്രമന്ത്രിമാരായ പള്ളം രാജു, ജെ.ഡി.ഷീൻ തുടങ്ങിയവർ നിരീക്ഷക സംഘത്തിൽ ഉൾപ്പെടുന്നു.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് രണ്ട് അസംബ്ലി മണ്ഡലങ്ങളിലെ നിരീക്ഷകനായിരിക്കുമെന്നും കെ.സി വേണുഗോപപാൽ പറഞ്ഞു.