ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരിതെളിഞ്ഞു
Thursday, November 21, 2019 12:05 AM IST
പനാജി: അന്പതാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തുടക്കമായി. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അമിതാഭ് ബച്ചൻ മേള ഉദ്ഘാടനം ചെയ്തു.
സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നല്കുന്ന സുവർണ ജൂബിലി ഐക്കൺ അവാർഡ് സൂപ്പർതാരം രജനീകാന്ത് ഏറ്റുവാങ്ങി. ഇറ്റാലിയൻ സംവിധായകൻ ഗോരാൻ പാസ്കൽജെവിച്ചിന്റെ ഡെസ്പൈറ്റ് ദി ഫോഗ് ആയിരുന്നു ഉദ്ഘാടന ചിത്രം. മലയാളത്തിൽനിന്നു മനു അശോകന്റെ ഉയരെ, ടി.കെ. രാജീവ്കുമാറിന്റെ കോളാന്പി എന്നീ ചിത്രങ്ങൾ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്നുണ്ട്.