ജാർഖണ്ഡ് നിയമസഭാ സമുച്ചയത്തിൽ തീ
Thursday, December 5, 2019 11:25 PM IST
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ സമുച്ചയത്തിന്റെ മൂന്നാംനിലയിൽ തീ പടർന്നത് ആശങ്കപരത്തി. രണ്ടര മണിക്കൂർ കൊണ്ടാണ് തീ അണച്ചത്. ആർക്കും പരിക്കേറ്റിട്ടില്ല. തീ പടരാനുള്ള കാരണം വ്യക്തമല്ല.
റാഞ്ചിയിലെ കുട്ടേയിൽ നിർമിച്ച നിയമസഭാ സമുച്ചയം സെപ്റ്റംബർ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.