എംഎസ്എഫ്എസിനു രണ്ടു പുതിയ പ്രൊവിൻഷ്യൽമാർ
Saturday, January 18, 2020 12:24 AM IST
ഗോഹട്ടി: 1975 ൽ രൂപപ്പെട്ട എംഎസ്എഫ്എസ് നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രവിശ്യ വീണ്ടും വിഭജിച്ചു. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലുമായി വ്യാപിച്ചു കിടക്കുന്ന പ്രവശ്യയെ ഗോഹട്ടി, ദിബ്രുഗഡ് എന്നീ രണ്ടു പുതിയ പ്രവശ്യകളാക്കി സഭയുടെ സുപ്പീരിയർ ജനറൽ ഫാ. എബ്രഹാം വെട്ടുവേലിൽ 2019 ഒക്ടോബർ 24 ന് ഉത്തരവിറക്കി.
ഫാ. സാബു ഫ്രാൻസിസ് മനസ്രായിൽ ഗോഹട്ടി പ്രൊവിൻഷലായും ഫാ. ഇമ്മാനുവേൽ മാപ്പിളപ്പറമ്പിൽ ദിബ്രുഗഡ് പ്രൊവിൻഷലായും സഭയുടെ നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രവിശ്യാ ആസ്ഥാനമായ ഗോഹട്ടിയിൽ ജനുവരി 24 നു ഗോഹട്ടി ആർച്ച്ബിഷപ് ഡോ. ജോൺ മൂലച്ചിറ, ജനറൽ ഡെലഗേറ്റ് ഫാ. ജേക്കബ് കാരാമക്കുഴിയിൽ, നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രവിശ്യാ പ്രൊവിൻഷൽ ഫാ. ജോർജ് പന്തന്മാക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥാനമേൽക്കും.