കളിയിക്കാവിള കൊലപാതകം: മുഖ്യ സൂത്രധാരൻ പിടിയിൽ
Saturday, January 18, 2020 12:24 AM IST
ബംഗളൂരു: കളിയിക്കാവിളയിൽ സ്പെഷൽ എസ്ഐ വിൽസണെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരനെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.
നിരോധിത ഭീകരസംഘടനയായ അൽ ഉമ തലവൻ മെഹ്ബൂബ് പാഷയാണു പിടിയിലായത്. പാഷയുടെ കൂട്ടാളികളായ ജെബീബുള്ള, മൻസൂർ, അജ്മത്തുള്ള എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ബംഗളൂരു എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതികളെ പത്തു ദിവസത്തേക്കു റിമാൻഡ് ചെയ്തു. എസ്എസ്ഐ വിൽസന്റെ കൊലപാതകത്തിൽ നേരത്തെ അബ്ദുൾ ഷമീം, തൗഫീക്ക് എന്നിവരെ ഉഡുപ്പിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കുഴിതുറൈ ജുഡീഷൽ മജിസ്ട്രേറ്റ് കോടതി 20 വരെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകരുമായി ബന്ധമുണ്ടെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചതായി തമിഴ്നാട് പോലീസ് പറഞ്ഞു.