റെയിൽ ബോർഡുകളിൽ ഉർദുവിനു പകരം സംസ്കൃതം
Monday, January 20, 2020 12:27 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡ് റെയിൽവേ സ്റ്റേഷനുകളിലെ സൈൻബോർഡുകളിൽ ഉർദുവിനു പകരം സംസ്കൃതം ഉപയോഗിക്കാൻ തീരുമാനം.
സൈൻ ബോർഡുകളിൽ ഹിന്ദിക്കും ഇംഗ്ലീഷിനും ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷ ഉപയോഗിക്കണമെന്ന റെയിൽവേ ചട്ടം അനുസരിച്ചാണു നടപടി.
ഉത്തർപ്രദേശ് വിഭജിച്ചുണ്ടായ ഉത്തരാഖണ്ഡിൽ 2010 മുതൽ രണ്ടാം ഭാഷ സംസ്കൃതമാണ്. ഉത്തർപ്രദേശിൽ രണ്ടാം ഭാഷ ഉറുദുവാണ്.