വനിതാ ജില്ലാ കളക്ടർക്കെതിരേ അസഭ്യ പരാമർശം: മുൻ ബിജെപി മന്ത്രി അറസ്റ്റിൽ
Saturday, January 25, 2020 12:34 AM IST
രാജ്ഗഡ്(മധ്യപ്രദേശ്): മധ്യപ്രദേശിലെ ജില്ല കളക്ടർക്കെതിരേ അസഭ്യ പരാമർശം നടത്തിയ മുൻ ബിജെപി മന്ത്രി ബദ്രിലാൽ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് ബിയോവര പട്ടണത്തിലെ വസതിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജുഡീഷൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി യാദവിനു ജാമ്യം നല്കി. പൗരത്വ നിയമ ഭേദഗതി അനുകൂല റാലിക്കിടെ ബിജെപി പ്രവർത്തകനെ രാജ്ഗഡ് ജില്ലാ കളക്ടർ നിഥി നിവേദിത തല്ലിയതു വിവാദമായിരുന്നു. ഇതിനെതിരേ നടന്ന പ്രതിഷേധയോഗത്തിലാണു കളക്ടർക്കെതിരേ മുൻ മന്ത്രി അസഭ്യ പ്രയോഗം നടത്തിയത്.