പ്രധാനമന്ത്രിയുമായി ചർച്ചയാവാം, ആദ്യം പൗരത്വ നിയമ ഭേദഗതി പിൻവലിക്കട്ടെ: മമത ബാനർജി
Wednesday, January 29, 2020 12:18 AM IST
കോൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചയ്ക്കു തയാറാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അതിനുമുന്പ് പൗരത്വ നിയമ ഭേദഗതി കേന്ദ്രം പിൻവലിക്കണം.
പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികളല്ല. സിഎഎ, എൻആർസി, എൻപിആർ എന്നിവയൊന്നും സംസ്ഥാനത്തു നടപ്പിലാക്കാൻപോകുന്നില്ലെന്നും മമത പറഞ്ഞു.
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ചിത്രരചനാ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.