അമിത് ഷായുമായി കേജരിവാൾ കൂടിക്കാഴ്ച നടത്തി
Thursday, February 20, 2020 12:38 AM IST
ന്യൂഡൽഹി: ഡൽഹിയിലെ ഭൂരിപക്ഷ സീറ്റുകളും തൂത്തുവാരി വിജയിച്ച ശേഷം ആദ്യമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നു എന്ന് അമിത്ഷായെ കണ്ടതിന് ശേഷം കേജരിവാൾ ട്വീറ്റ് ചെയ്തു. അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി.
വളരെ ഫലപ്രദമായ കൂടിക്കാഴ്ച ആയിരുന്നു. ഡൽഹിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളും ചർച്ച ചെയ്തു. ഡൽഹിയുടെ വികസനത്തിനായി ഒരുമിച്ചു പ്രവർത്തിക്കാമെന്ന് ഇരുവരും പരസ്പരം ഉറപ്പു നൽകിയെന്നും കേജരിവാൾ ട്വിറ്ററിൽ കുറിച്ചു.
കൂടിക്കാഴ്ചയിൽ ഷഹീൻബാഗ് വിഷയം സംസാരിച്ചോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലെന്നാണ് കേജരിവാൾ മറുപടി നൽകിയത്.