ഐപിഎസ് ഓഫീസർ എസ്.എൻ,. ശ്രീവാസ്തവയെ ഡൽഹിപോലീസ് സ്പെഷൽ കമ്മീഷണറായി നിയമിച്ചു
Wednesday, February 26, 2020 12:31 AM IST
ന്യൂഡൽഹി:ഐപിഎസ് ഓഫീസർ എസ്.എൻ, ശ്രീവാസ്തവയെ ഡൽഹി പോലീസ് സ്പെഷൽ കമ്മീഷണർ(ക്രമസമാധാനം) ആയി നിയമിച്ചു.
സിആർപിഎഫിലായിരുന്ന ഇദ്ദേഹത്തെ ഇന്നലെ രാത്രിതന്നെ പുതിയ ചുമതലയിൽ നിയമിക്കുയായിരുന്നു. ഡൽഹിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഡൽഹി പോലീസിൽ നിരവധി പദവികൾ വഹിച്ചിട്ടുള്ള ശ്രീവാസ്തവ 1985 ബാച്ച് ഐപിഎസ് ഓഫീസറാണ്.