കേന്ദ്രത്തെ വിമർശിച്ച് രജനീകാന്ത്
Thursday, February 27, 2020 12:12 AM IST
ചെന്നൈ: ഡൽഹി കലാപത്തിന്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സൂപ്പർസ്റ്റാർ രജനീകാന്ത്. കലാപം ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമർത്താൻ കഴിഞ്ഞില്ലെങ്കിൽ അധികാരത്തിലിരിക്കുന്നവർ രാജിവച്ചുപോകണമെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ ഇന്റലിജൻസ് പരാജയമാണു കലാപത്തിനിടയാക്കിയത്. ഞാൻ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ അപലപിക്കുകയാണ്. പൗരത്വ നിയമ ഭേദഗതി ബാധിക്കുന്നവക്കൊപ്പം ഞാൻ നിലകൊള്ളും-അദ്ദേഹം പറഞ്ഞു.