കോവിഡ്-19: ടാറ്റാ ഗ്രൂപ്പ് 1,500 കോടി നൽകും
Sunday, March 29, 2020 12:01 AM IST
മുംബൈ: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ടാറ്റാ ഗ്രൂപ്പ് 1,500 കോടി നൽകും. ടാറ്റ സണ്‍സ് ആയിരം കോടിയും ടാറ്റ ട്രസ്റ്റ്സ് 500 കോടിയുമാണ് നൽകുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്നും ഗ്രൂപ്പിന്റെ മുഴുവന്‍ നൈപുണ്യവും ഇതിൽ പ്രയോജനപ്പെടുത്തുമെന്നും ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് അറിയിച്ചു.
വൈദ്യരംഗത്ത് മുന്‍നിരയില്‍നിന്നു പൊരുതുന്നവര്‍ക്കു സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിനും രോഗം വർധിച്ചുവരുന്ന സാഹചര്യത്തില്‍ ശ്വാസകോശ ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും കൂടുതല്‍ ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതിനും മറ്റുമായി ടാറ്റയുടെ സഹായം ഉപയോഗിക്കാന്‍ കഴിയുമെന്നു ടാറ്റ ട്രസ്റ്റ്സ് ചെയര്മാന് രത്തന്‍ എന്‍. ടാറ്റ പറഞ്ഞു.