ഫരീദാബാദ് രൂപതയിൽ 33 ദിവസം തുടർച്ചയായി സമർപ്പണ പ്രാർഥന
Monday, March 30, 2020 11:50 PM IST
ന്യൂഡൽഹി: ഫരീദാബാദ് സീറോ മലബാർ രൂപതയെ ഈശോയുടെ തിരുഹൃദയത്തിനും അമലോത്ഭവ മാതാവിന്റെ ഹൃദയത്തിനും സമർപ്പിക്കുന്നു. ശനിയാഴ്ച രാത്രി ഏഴിന് ദിവ്യബലി, സമർപ്പണ പ്രാർഥന, കൊന്ത നമസ്കാരം എന്നിവയോടെയാകും സമർപ്പണമെന്ന് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര അറിയിച്ചു.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ തിരുക്കമർങ്ങൾ യൂട്യൂബിലൂടെയാകും വിശ്വാസികൾക്കായി തൽസമയം സംപ്രേഷണം ചെയ്യുക.