വ്യാജ വാർത്തകളെ പ്രതിരോധിക്കാൻ പ്രത്യേക പോർട്ടലിനു കേന്ദ്ര നിർദേശം
Friday, April 3, 2020 1:14 AM IST
ന്യൂഡൽഹി: കോവിഡ് കാലത്തെ വ്യാജവാർത്തകളെ പ്രതിരോധിക്കാൻ പ്രത്യേക പോർട്ടൽ രൂപീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.
കോവിഡിനെ പറ്റിയുള്ള യഥാർഥ വസ്തുതകൾ തിരിച്ചറിയാൻ ജനങ്ങൾക്കു സൗകര്യം ഒരുക്കണം. അതേസമയംതന്നെ വ്യാജ വാർത്തകൾ തിരിച്ചറിഞ്ഞ് അകറ്റി നിർത്തുന്നതിനും സംവിധാനം വേണമെന്നും നിർദേശത്തിൽ പറയുന്നു.
വ്യാജ വാർത്തകൾ തടയാൻ കർശന നടപടിയെടുക്കണമെന്ന് സുപ്രീംകോടതി സർക്കാരിനോട് നിർദേശിച്ചതിനു പിന്നാലെയാണ് വ്യാജ വാർത്തകളുടെ പ്രതിരോധത്തിനായി പ്രത്യേക പോർട്ടൽ രൂപീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്.