കോവിഡ് 19: ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു
Sunday, April 5, 2020 12:45 AM IST
ലക്നൊ: കോവിഡ്-19 ഭീതി ഒഴിയാത്ത സാഹചര്യത്തിൽ ഉത്തർപ്രദേശിലെ 11 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മേയ്മാസത്തിലാണ് തെരഞ്ഞടുപ്പ് നടത്താനിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് എപ്പോൾ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയില്ല. മേയ് ആറിന് 11 പേരുടേയും കാലാവധി പൂർത്തിയാവും.