ഒഡീഷയിൽ ആദ്യ കോവിഡ് മരണം
Wednesday, April 8, 2020 12:00 AM IST
ഭുവനേശ്വർ: ഒഡീഷയിൽ ആദ്യ കോവിഡ് മരണം. തിങ്കളാഴ്ച മരിച്ച എഴുപത്തിരണ്ടുകാരനു കൊറോണ വൈറസ് ബാധിച്ചിരുന്നുവെന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ വ്യക്തമായി.
ശ്വാസതടസത്തെത്തുടർന്ന് ശനിയാഴ്ചയായിരുന്നു രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭുവനേശ്വറിലെ ഝാർപദ മേഖലക്കാരനാണ് ഇദ്ദേഹം. ഒഡീഷയിൽ 42 പേർക്കാണു കോവിഡ് ബാധിച്ചത്.