മഹാരാഷ്ട്രയില്‍ കോവിഡ് മരണം രണ്ടായിരം പിന്നിട്ടു, ഇന്നലെ 116 മരണം
Saturday, May 30, 2020 12:17 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 പിന്നിട്ടു. ഇന്നലെ 116 പേര് മരിച്ചതോടെ ആകെ മരണം 2098 ആയി. ഇന്നലെ 2682 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 62,228. ഇന്നലെ മാത്രം 8381 പേര് രോഗമുക്തരായത് ആശ്വാസവാര്‍ത്തയായി. ഇതുവരെ 26,998 പേര് രോഗമുക്തി നേടി. 33,133 പേരാണു ചികിത്സയിലുള്ളത്.