ഉദ്യോഗസ്ഥനു കോവിഡ് : പാർലമെന്റ് അനക്സിലെ രണ്ട് നിലകൾ സീൽ ചെയ്തു
Saturday, May 30, 2020 12:17 AM IST
ന്യൂഡൽഹി: രാജ്യസഭ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാർലമെന്റ് അനക്സിലെ രണ്ട് നിലകൾ സീൽ ചെയ്തു. ഡയറക്ടർ പദവിയുള്ള ഉദ്യോഗസ്ഥന് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. മേയ് 28 വരെ അദ്ദേഹം ജോലിക്ക് എത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് അനക്സ് മന്ദിരത്തിലെ രണ്ട് നിലകൾ അടച്ചിടാൻ തീരുമാനിച്ചത്. ഉദ്യോഗസ്ഥനുമായി സന്പർക്കം പുലർത്തിയിരുന്ന എല്ലാവരോടും നിരീക്ഷണത്തിലിരിക്കാൻ നിർദേശിച്ചിട്ടുണ്ട്.