നെല്ല് സംഭരണ വില 53 രൂപ കൂട്ടി
Monday, June 1, 2020 11:59 PM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഖാരിഫ് വിളകളുടെ കുറഞ്ഞ സംഭരണവില (എംഎസ്പി) വർധിപ്പിച്ചു. നെല്ലിന്റെ സംഭരണവില ക്വിന്റലിന് 53 രൂപയേ വർധിച്ചിട്ടുള്ളൂ. ഇതോടെ സാധാരണ ഇനം നെല്ലിനു സംഭരണവില ക്വിന്റലിന് 1868 രൂപയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ് 14 വിളകളുടെ എംഎസ്പി പുതുക്കി. പരുത്തി, ഉഴുന്ന്, എള്ള്, തുവര തുടങ്ങിയവ ഇതിൽപെടുന്നു.