അൺലോക്ക് രണ്ടാംഘട്ടം; വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല
Tuesday, June 30, 2020 1:10 AM IST
ന്യൂഡൽഹി: അൺലോക്ക് രണ്ടാം ഘട്ടം മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല. അന്താരാഷ്ട്ര വിമാനസർവീസും മെട്രോ സർവീസും ഉണ്ടാകില്ല.
രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക കൂട്ടായ്മകൾക്കുള്ള വിലക്ക് തുടരും. ബാറുകൾ തുറക്കില്ല.സിനിമാ തിയറ്ററുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ എന്നിവ തുറക്കില്ല. 65 വയസ് കഴിഞ്ഞവർക്കും കുട്ടികൾക്കും പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണം തുടരും. ആഭ്യന്തര വിമാന, ട്രെയിൻ സർവീസുകൾ കൂട്ടും. കണ്ടെയ്ൻമെന്റ് സോണുകളിൽ സന്പൂർണ ലോക്ക്ഡൗൺ തുടരും.
അതേസമയം, രാത്രിസമയത്തെ കർഫ്യു കുറച്ചു. രാത്രികാല കർഫ്യു രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയാക്കി.