പരാതിക്കാരിയെ രാത്രി വിളിച്ച ഇൻസ്പെക്ടർക്ക് നിർബന്ധിത വിരമിക്കൽ
Friday, July 10, 2020 12:38 AM IST
തിരുച്ചിറപ്പള്ളി: പരാതിക്കാരിയെ അർധരാത്രി വിളിച്ചു ശല്യപ്പെടുത്തിയ തമിഴ്നാട് പോലീസ് ഇൻസ്പെക്ടർക്ക് നിർബന്ധിത വിരമിക്കൽ നൽകി. പെരാന്പലൂർ ജില്ലയിലെ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറെയാണ് വ്യത്യസ്ത രീതിയിൽ ശിക്ഷിച്ചത്.
ഇൻസ്പെക്ടർക്കെതിരേ പരാതി ലഭിക്കുകയും അന്വേഷണത്തിൽ ഇയാൾ തെറ്റുകാരനാണെന്ന് മനസിലാക്കുകയും ചെയ്തതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. 1997 ബാച്ച് കാരനാണ് 48 കാരനായ ഇൻസ്പെക്ടർ. മറ്റൊരു ആരോപണത്തെത്തുടർന്നാണ് പെൻമാലൈയിൽനിന്ന് പെരാന്പലൂരിലേക്ക് ഇയാളെ സ്ഥലം മാറ്റിയത്. നേരത്തെയും ഇയാൾക്കെതിരേ ഇത്തരം പരാതികളുള്ളതിനാലാണ് നിർബന്ധിത വിരമിക്കൽ നൽകിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.