സിന്ധ്യ അനുകൂലികൾക്കു മുന്തിയ വകുപ്പുകൾ
Tuesday, July 14, 2020 12:12 AM IST
ഭോപ്പാൽ: മധ്യപ്രദേശ് മന്ത്രിസഭയിലെ വകുപ്പു വിഭജനത്തിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികൾക്കു മുൻതൂക്കം. സിന്ധ്യയുടെ അനുയായി തുളസി സിലാവതിനു മുൻ മന്ത്രിസഭയിലുണ്ടായിരുന്ന ജലവിഭവ വകുപ്പുതന്നെ ലഭിച്ചു. ഇതുകൂടാതെ ഫിഷറീസ്, ഫിഷറീസ് വികസന വകുപ്പുകളും നൽകി. ഗോവിന്ദ് സിംഗ് രജ്പുതിനു മുന്‍പുണ്ടായിരുന്ന റവന്യു, ഗതാഗതം വകുപ്പുകൾ ഇത്തവണയും കിട്ടി.
സിലാവതും രജ്പുതും ആദ്യ മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിമാരായവരാണ്. സിന്ധ്യയുടെ അനുയായികളായ ഡോ. പ്രഭുറാം ചൗധരിക്ക് ആരോഗ്യം, കുടുംബക്ഷേമം വകുപ്പുകളും പ്രദ്യുന്‍മ സിം തോമറിന് ഊർജവും മഹേന്ദ്ര സിംഗ് സിസോദിയയ്ക്ക് പഞ്ചായത്ത്, ഗ്രാമവികസനം വകുപ്പുകളും ലഭിച്ചു. ഇമാർതി ദേവിക്ക് വനിതാ-ശിശുക്ഷേമ വകുപ്പുകളും ലഭിച്ചു.
ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികളായ 22 കോൺഗ്രസ് എംഎൽഎമാർ നിയമസഭാംഗത്വം രാജിവച്ചതാണു കമൽനാഥ് സർക്കാരിനെ വീഴ്ത്തി
യത്.