മഹാരാഷ്ട്രയിൽ ബയോഗ്യാസ് പ്ലാന്റിൽ സ്ഫോടനം; അഞ്ചുപേർ മരിച്ചു
Sunday, August 2, 2020 12:15 AM IST
നാഗ്പുർ: നാഗ്പുരിലെ ബയോ ഗ്യാസ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു ജീവനക്കാർ മരിച്ചു. മനസ് അഗ്രോ ഇൻഡ്ട്രീസ് ലിമിറ്റഡിന്റെ പഞ്ചസാര, കുടിവെള്ള ഫാക്ടറി വളപ്പിലാണ് സ്ഫോടനമുണ്ടായത്.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മകൻ സാരംഗ് ഗഡ്കരി കന്പനി ഡയറക്ടർമാരിൽ ഒരാളാണ്. ഫാക്ടറിയിൽ വെൽഡിംഗ് ജോലികൾ നടന്നുവരികയായിരുന്നു.അഞ്ചുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.