സിവിൽ സർവീസസ്: തെരഞ്ഞെടുക്കപ്പെട്ടത് 829 പേർ
സിവിൽ സർവീസസ്: തെരഞ്ഞെടുക്കപ്പെട്ടത് 829 പേർ
Wednesday, August 5, 2020 12:26 AM IST
ന്യൂ​ഡ​ൽ​ഹി: 2019ലെ ​സി​വി​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ​യി​ൽ ഐ​എ​എ​സ്, ഐ​എ​ഫ്എ​സ്, ഐ​പി​എ​സ്, സെ​ൻ​ട്ര​ൽ സ​ർ​വീ​സ് ഗ്രൂ​പ്പ് എ, ​ഗ്രൂ​പ്പ് ബി ​എ​ന്നി​വ​യി​ലേ​ക്കാ​യി ആ​കെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് 829 പേ​ർ. ജ​ന​റ​ൽ -304, സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം ന​ിൽ​ക്കു​ന്ന​വ​ർ - 78, ഒ​ബി​സി - 251, പ​ട്ടി​ക​ജാ​തി - 129, പ​ട്ടി​ക​വ​ർ​ഗം - 67 എ​ന്നി​ങ്ങ​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും കൂ​ടി​യാ​യി 182 പേ​രു​ടെ ഒ​രു റി​സ​ർ​വ് ലി​സ്റ്റും യു​പി​എ​സ്‌​സി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.


ഐ​എ​എ​സ് - 180 (72), ഐ​എ​ഫ്എ​സ് -24 (12), ഐ​പി​എ​സ് - 150 (60), സെ​ൻ​ട്ര​ൽ സ​ർ​വീ​സ​സ് ഗ്രൂ​പ്പ് എ - 438 (196), ​സെ​ൻ​ട്ര​ൽ സ​ർ​വീ​സ​സ് ഗ്രൂ​പ്പ് സി - 135 (57) ​എ​ന്നി​ങ്ങ​നെ ആ​കെ 927 ഒ​ഴി​വു​ക​ളാണു നി​ല​വി​ലു​ള്ള​ത്. (ബ്രാ​ക്ക​റ്റി​ലു​ള്ള​ത് ജ​ന​റ​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള ഒ​ഴി​വു​ക​ൾ). തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 829 പേ​രി​ൽ 66 പേ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് താ​ത്കാ​ലി​ക​മാ​ണ്. പ​രീ​ക്ഷ​യെ​ഴു​തി​യ 11 പേ​രു​ടെ ഫ​ലം ത​ട​ഞ്ഞു​വ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.