റിയ ചക്രവർത്തി വെള്ളിയാഴ്ച ഹാജരാകണമെന്ന് ഇഡി
Wednesday, August 5, 2020 11:40 PM IST
ന്യൂഡൽഹി: കള്ളപ്പണക്കേസിൽ ചോദ്യംചെയ്യലിനു വെള്ളിയാഴ്ച ഹാജരാകണമെന്ന് നടി റിയ ചക്രവർത്തിയോട് ഇഡി നിർദേശിച്ചു.
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണു റിയയെ വിളിപ്പിച്ചിരിക്കുന്നത്.
സുശാന്തിന്റെ പിതാവ് കെ.കെ. സിംഗ്ബിഹാർ പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി കേസെടുത്തത്.