പ്രണാബ് മുഖർജിക്കു തലച്ചോറിൽ ശസ്ത്രക്രിയ
Tuesday, August 11, 2020 12:48 AM IST
ന്യൂ​​ഡ​​ൽ​​ഹി: മു​​ൻ രാ​​ഷ്‌​​ട്ര​​പ​​തി പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി​​ക്കു ത​​ല​​ച്ചോ​​റി​​ൽ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി. രക്തം കട്ടപി ടിച്ചതു നീക്കം ചെയ്യാനായി ക​​ര​​സേ​​സ​​ന​​യു​​ടെ റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ് റ​​ഫ​​റ​​ൽ(​​ആ​​ർ ആ​​ൻ​​ഡ് ആ​​ർ) ആ​​ശു​​പ​​ത്രി​​യി​​ൽ ന​​ട​​ത്തി​​യ ശ​​സ്ത്ര​​ക്രി​​യ വി​​ജ​​യ​​ക​​ര​​മാ​​യി​​രു​​ന്നു. എങ്കിലും എ​​ൺ​​പ​​ത്തി​​നാ​​ലു​​കാ​​ര​​നാ​​യ പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി​​യു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണെ​​ന്നുംവെ​​ന്‍റി​​ലേ​​റ്റ​​റി​​ലാ​​ണെ​​ന്നും ആ​​ശു​​പ​​ത്രി​​വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.


പ്ര​​തി​​രോ​​ധ മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗ് ഇ​​ന്ന​​ലെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​. ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു മു​​ന്പു ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യിൽ പ്രണാബ് മു​​ഖ​​ർ​​ജി​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചിരുന്നു. താ​നു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള​ള എ​ല്ലാ​വ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.