തമിഴ്നാട്ടിൽ ഇന്നലെ 118 മരണം
Wednesday, August 12, 2020 12:26 AM IST
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത് 118 പേർ.ആകെര മരണം 5159. ഇന്നലെ 5834 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 52,810 പേരാണു ചികിത്സയിലുള്ളത്. രോഗമുക്തരായവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു.തെക്കൻ ജില്ലകളിലെ രോഗവ്യാപനമാണു തമിഴ്നാട്ടിൽ ആശങ്കയുയർത്തുന്നത്. കന്യാകുമാരി എംപി എച്ച്. വസന്തകുമാറിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.