ഭീകരാക്രമണം; ശ്രീനഗറിൽ രണ്ടു പോലീസുകാർക്കു വീരമൃത്യു
Saturday, August 15, 2020 12:35 AM IST
ശ്രീനഗർ: കാഷ്മീരിലെ ശ്രീനഗറിൽ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരുടെ ആക്രമണത്തിൽ രണ്ടു പോലീസുകാർ വീരമൃത്യു വരിച്ചു.
നഗരപ്രാന്തത്തിലെ നൗഗാം മേഖലയിൽ ഭീകരർ പോലീസുകാർക്കു നേരേ വെടിയുതിർക്കുകയായിരുന്നു. ഇന്നലെ രാവിലെ നടന്ന ആക്രമണത്തിൽ മൂന്നു പോലീസുകാർക്കാണു പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടു പേർ മരിച്ചു. ആക്രമണം നടത്തിയ ഭീകരരെ തിരിച്ചറിഞ്ഞുവെന്നും അവരെ ഉടൻ പിടികൂടുമെന്നും കാഷ്മീർ ഐജി വിജയ്കുമാർ പറഞ്ഞു.