കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ചു
Tuesday, September 15, 2020 11:48 PM IST
കോയന്പത്തൂർ: കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു. പന്നിമടൈ ലീലാവതി (75) യാണ് മരിച്ചത്. ഇന്നലെ രാവിലെ സമീപത്തെ ക്ഷേത്രത്തിലേക്ക് ദർശനത്തിനു പോകുന്നതിനിടെ കുറ്റിക്കാട്ടിൽ മറഞ്ഞുനിന്ന കാട്ടാന ആക്രമിക്കുകയായിരുന്നു.
മാരകമായി പരിക്കേറ്റ ലീലാവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമാറ്റി.
സംഭവത്തിൽ പ്രതിഷേധിച്ച് ലീലാവതിയുടെ ബന്ധുക്കളും നാട്ടുകാരും തടാകം റോഡ് ഉപരോധിച്ചു.