188 ദിവസത്തിനുശേഷം താജ്മഹൽ തുറന്നു
Tuesday, September 22, 2020 12:34 AM IST
ആഗ്ര: കോവിഡ് മഹാമാരിയെത്തുടർന്ന് അടച്ചിട്ടിരുന്ന താജ് മഹൽ സന്ദർശകർക്കായി തുറന്നു. 188 ദിവസത്തിനുശേഷമാണു താജ് മഹൽ തുറക്കുന്നത്.
താജ് മഹലും ആഗ്ര കോട്ടയും മാർച്ച് 17നാണ് അടച്ചത്. പടിഞ്ഞാറൻ കവാടത്തിലൂടെയും പ്രവേശിച്ച ഡൽഹി സ്വദേശി യും കിഴക്കേ കവാടത്തിലൂടെ പ്രവേശിച്ച ചൈനീസ് വനിതയുമാണ് ഇന്നലത്തെ ആദ്യ സന്ദർശകർ.
കോവിഡ് മാനദണ്ഡപ്രകാരം ഒരു ദിവസം താജ് മഹലിൽ അയ്യായിരം പേർക്കും ആഗ്ര കോട്ടയിൽ 2500 പേർക്കുമാണു പ്രവേശനം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ) വെബ്സൈറ്റിലൂടെ വിനോദസഞ്ചാരികൾക്കു ടിക്കറ്റ് ബുക്ക് ചെയ്യാം.