ഇഷർ ജഡ്ജ് അലുവാലിയ അന്തരിച്ചു
Sunday, September 27, 2020 12:16 AM IST
ന്യൂഡൽഹി: സാന്പത്തിക വിദഗ്ധയും കോളമിസ്റ്റും പദ്മഭൂഷൻ ജേതാവുമായ ഇഷർ ജഡ്ജ് അലുവാലിയ (74)അന്തരിച്ചു.
നീതി ആയോഗിന്റെ ആദ്യരൂപമായ പ്ലാനിംഗ് കമ്മിഷൻ മുൻ ഡെപ്യുട്ടി ചെയർപേഴ്സൺ മോണ്ടേക്ക് സിംഗ് അലുവാലിയയുടെ ഭാര്യയാണ് .രാജ്യാന്തര സാന്പത്തിക സഹകരണത്തെക്കുറിച്ചു പഠിക്കുന്ന ഐസിആർഐഇആർ ചെയർപേഴ്സണായിരുന്ന ഇഷർ അനാരോഗ്യത്തെത്തുടർന്നു കഴിഞ്ഞമാസമാണു പദവിയൊഴിഞ്ഞത്. കോൽക്കത്തിയിലെ പ്രസിഡന്‍സി കോളജിൽ നിന്ന് ബിരുദവും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഇഷർ യുഎസിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്.