മോദിയുടെ വിദേശയാത്രയ്ക്കു വ്യത്യസ്ത ചെലവുകൾ; വിദേശ മന്ത്രാലയം വെട്ടിൽ
Friday, October 2, 2020 12:30 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രകളുടെ ചെലവുകളുടെ കണക്കില്‍ മായാജാലം. 2014ല്‍ അധികാരത്തിലേറിയശേഷം മോദി നടത്തിയ വിദേശയാത്രകളുടെ ചെലവുകള്‍ സംബന്ധിച്ചു വ്യത്യസ്ത കണക്കുകള്‍ നിരത്തിയ വിദേശകാര്യ മന്ത്രാലയം വെട്ടിലായി. 2014 മുതലുള്ള മോദിയുടെ വിദേശയാത്രകള്‍ക്കായി 2,021 കോടി രൂപ ചെലവായെന്നാണ് 2018 ഡിസംബറില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചത്.
വിദേശകാര്യ സഹമന്ത്രി മുരളീധരന് കഴിഞ്ഞ മാര്‍ച്ചില്‍ ലോക്സഭയില്‍ രേഖാമൂലം നല്കിയ മറ്റൊരു മറുപടിയില്‍ പ്രധാനമന്ത്രിയുടെ അഞ്ചു വര്‍ഷത്തെ വിദേശയാത്രകളുടെ ചെലവ് 446 കോടി രൂപയാണെന്നും പറഞ്ഞു.