ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അശരണർക്കു വേണ്ടി പ്രവർത്തിച്ച വ്യക്തിത്വം: പ്രധാനമന്ത്രി
Monday, October 19, 2020 12:45 AM IST
ന്യൂഡൽഹി: മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
അശരണർക്കും ദരിദ്രർക്കും വേണ്ടി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ട്വിറ്ററിലിട്ട കുറിപ്പിൽ പ്രധാനമന്ത്രി അനുസ്മരിച്ചു.
മാനവികതയെ സേവിക്കുകയും ദരിദ്രരുടെയും താഴെക്കിടയിലുള്ളവരുടെയും ജീവിതം മെച്ചപ്പെടുത്താൻ കഠിനമായി പരിശ്രമിക്കുകയും ചെയ്ത ശ്രദ്ധേയവ്യക്തിത്വമായിരുന്നു ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത. അദ്ദേഹത്തിന്റെ ഉത്തമ ആശയങ്ങൾ എപ്പോഴും ഓർമിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.