ലഡാക്കിൽ ബിജെപിക്കു ഭൂരിപക്ഷം
Tuesday, October 27, 2020 12:37 AM IST
ലേ: ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിൽ(എൽഎഎച്ച്ഡിസി) തെരഞ്ഞെടുപ്പിൽ ബിജെപിക്കു ഭൂരിപക്ഷം. 26 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ബിജെപി 15 സീറ്റുകളും കോൺഗ്രസ് അഞ്ചും സ്വതന്ത്രർ രണ്ടും സീറ്റുകളും നേടി.
ബിജെപി, കോൺഗ്രസ്, എഎപി പാർട്ടികളും 23 സ്വതന്ത്രരുമായിരുന്നു മത്സരിച്ചത്. 89,776 വോട്ടർമാരാണ് ആകെയുള്ളത്. നാഷണൽ കോൺഫറൻസും പിഡിപിയും തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നു. 1995ൽ രൂപവത്കരിച്ച ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിലിൽ മൂന്നു തവണ കോൺഗ്രസ് വിജയിച്ചു. കഴിഞ്ഞ തവണയാണു ബിജെപി ആദ്യമായി വിജയിച്ചത്. അന്ന് ബിജെപി 18 സീറ്റുകൾ നേടിയിരുന്നു. ലഡാക്കിലെ കാർഗിൽ ജില്ലയ്ക്കു പ്രത്യേക ഹിൽ കൗൺസിലുണ്ട്.