സൈനികർക്കായി മെസേജിംഗ് ആപ്
Saturday, October 31, 2020 12:06 AM IST
ന്യൂഡൽഹി: വിവര കൈമാറ്റത്തിലെ സുരക്ഷയും വേഗതയും മുൻനിർത്തി സൈനികർക്കായി സ്വന്തം മെസേജിംഗ് ആപ് തയാറാക്കി ഇന്ത്യൻ സേന. സെക്യുർ ആപ്ലിക്കേഷൻ ഫോർ ഇന്റർനെറ്റ് അഥവ സായ് എന്നാണ് ആപ്പിന്റെ പേര്.
വോയ്സ് നോട്ട്, വീഡിയോ കോളിംഗ് ഉൾപ്പടെയുളള സേവനങ്ങൾ ഉറപ്പുവരുത്തുന്നതാണ് ആപ്പ്. വാട്സാപ്പ്, ടെലഗ്രാം, സംവാദ് തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷനുകൾക്ക് സമാനമാണ് സായിയുടെ പ്രവർത്തനരീതിയും.
ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഏർപ്പെടുത്തിയതാണ് ഏറ്റവും വലിയ പ്രത്യേകത.