കോടിയേരി രാജിവയ്ക്കേണ്ട; ബിനീഷിനെ കൈവിട്ടു
Sunday, November 1, 2020 12:33 AM IST
ന്യൂഡൽഹി: മയക്കുമരുന്ന് പണമിടപാടിൽ ബിനീഷ് കോടിയേരി അറസ്റ്റിലായ വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രാജി വയ്ക്കേണ്ടതില്ലെന്ന് ആവർത്തിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ബിനീഷ് ശിക്ഷിക്കപ്പെടണം. ഒരുതരത്തിലുള്ള സഹായവും പാര്‍ട്ടി നൽകില്ല. സ്വന്തം നിലയ്ക്ക് നിരപരാധിത്വം തെളിയിക്കണം. കോടിയേരി ബാലകൃഷ്ണനെതിരെ നടക്കുന്ന രാഷ്ട്രീയപ്രചാരണങ്ങളെ പാർട്ടി ചെറുക്കണമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെ എന്നുതന്നെയാണ് പാർട്ടിയുടെ നിലപാടെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.